BIBLE UNMASKED MALAYALAM JOSEPH LEWIS
| Posted on December 8, 2018 at 6:35 AM |
comments (0)
|
നിവേദനം
ക്രിസ്തുമതത്തിന്‍റെ ഉത്ഭവം മുതല്‍ ബൈബിളിനെ ദേവനിവേശിതവും പരിപാവനവുമായി അതിന്‍റെ വിശ്വാസികള്‍ കണക്കാക്കി വരുന്നു. അന്ന് മുതല്‍ക്കിന്നോളം അതിനെ സാന്മാര്‍ഗ്ഗികതയുടെ അവസാനവാക്കായി അവരോധിച്ചിരുന്നു.
.
ബൈബിളിനെ ഒരു ചരിതേരരേഖയായാണ് ക്രിസ്തീയ വിശ്വാസികള്‍ കണക്കാക്കുന്നത്. പ്രപഞ്ചോല്‍പ്പത്തിയും മനുഷ്യന്‍റെ സൃഷ്ടിയും ജന്തുക്കളുടെ വികാസപരിണാമങ്ങളും ചരിത്രരേഖയെന്ന മട്ടില്‍ ബൈബിള്‍ പ്രതിപാദിക്കുന്നു. പ്രപഞ്ചവിദൂരതയിലേക്ക് നീണ്ട ഗലീലിലോയുടെ ദൂരദര്‍ശിനി, ബൈബിളിന്‍റെ രേഖപ്പെടുത്തലുകള്‍ക്ക് വിരുദ്ധമായി, ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന് കണ്ടെത്തിയത് ചരിത്രഗ്രന്ഥമെന്ന അതിന്‍റെ പരിവേഷത്തെ ഉടച്ചുകളയുകയായിരുന്നു. തന്‍റെ കണ്ടെത്തലുകളെ തളളിപ്പറയാന്‍ തയ്യാറാകിരുന്ന ഗലീലിയോയെ ക്രൂരമായ പീഢനങ്ങള്‍ക്ക് ശേഷം വിഷം നല്‍കി വധിച്ചു. ബൈബിളിലെ പൊളളത്തരങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ച ബ്രൂണോയ്ക്കും ചിതയിലെരിയാനായിരുന്നു വിധി.
.
തന്‍റെ കല്‍പ്പനകളെ അനുസരിക്കാതിരുന്നതിന് ദൈവം ഹവ്വയ്ക്ക് നല്‍കിയ ശിക്ഷയാണ് പ്രസവവേളയിലെ തീവ്രവേദനയെന്ന് ബൈബിള്‍ പ്രസ്ഥാവിക്കുന്നു. അത് ലഘൂകരിക്കാന്‍ സഹായിക്കുന്ന സൂതികർമ്മിണികളെ മന്ത്രവാദിനികളായി കണക്കാക്കിയിരുന്നു. ക്രിസ്തുമതത്തിനു മുന്‍പ് യൂറോപ്പില്‍ നിലനിന്നിരുന്ന, പ്രകൃതിയെയും സ്ത്രീത്വത്തെയും സൂര്യനെയും ആരാധിച്ചിരുന്ന പ്രാചീനമതത്തിലെ പുരോഹിതകളെയും ഈ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. മന്ത്രവാദിനികളെ തിരിച്ചറിയുന്നതിനും പീഢിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമുളള മാര്‍ഗ്ഗങ്ങള്‍ സഭാനേതൃത്വം അച്ചടിച്ച് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു; Malleus Maleficarum എന്ന പുസ്തകത്തിലൂടെ.ചരിത്രത്തിലെ ഏറ്റവും ഭീകരമായ പുസ്തകമെന്ന അപഖ്യാതിയും അതിന് സ്വന്തമാണ്. അതിന്‍റെ പരിണിതഫലം ചരിത്രം വിസ്മരിക്കാനാഗ്രഹിക്കുന്ന “മന്ത്രവാദിനിവേട്ട”യായിരുന്നു. അഞ്ച് ലക്ഷത്തിലധികം നിരപരാധികളാ സ്ത്രീകളെയാണ് ക്രൂരമായ ബലാല്‍സംഗങ്ങള്‍ക്കും മഹാപീഢനങ്ങള്‍ക്കും ശേഷം ചുട്ടുകൊന്നത്. കൊടുംപീഢനങ്ങള്‍ക്ക് ശേഷം വെന്തുമരിച്ച പുരുഷപ്രജകളുടെ എണ്ണം അതിലുമെത്രയോ അധികം.
.
മനുഷ്യനെ അവരുടെ പാപത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു “രക്ഷകന്‍” അവതരിച്ചതിന്‍റെ ഫലം അനേകലക്ഷം നിരപരാധികളുടെ ക്രൂരമരണമായിരുന്നുവെങ്കില്‍ അങ്ങനെയൊരു രക്ഷകന്‍റെ ജനനനത്തെ ഭൂമി പോലും ശപിച്ചിട്ടുണ്ടാകും.
.
ക്രിസ്കുവിന്‍റെ ജനനം ഒരു സങ്കല്‍പ്പകഥ മാത്രമാണ്. ക്രിസ്തു ജനിച്ചതായി പറയപ്പെടുന്ന കാലഘട്ടത്തിലും ആ നൂറ്റാണ്ടിലും ജീവിച്ചിരുന്ന ചരിത്രകാരന്മാരുടെ പട്ടിക ശ്രദ്ധിക്കുക.
ജോസഫസ് ആരിയാന്‍ ഫിലോ ജുദായസ് പെട്രോണിയസ്, സെനീക്ക ഡിയോണ്‍ പ്രൂസിയസ് പാറ്റര്‍ക്കുലസ്, സ്യൂട്ടോണിയസ്, ജുവനല്‍ മാര്‍ഷ്യല്‍ ഫ്ലീഗോണ്‍ പെര്‍ഷ്യസ്, പ്ലൂട്ടാര്‍ക്ക് ലൂസിയന്‍ അപ്ലോണിയസ് പെസാനിയസ്, പ്ലീനി, വലേറിയസ് ഫ്ലാക്കസ് ക്വിന്‍റീലിയന്‍, ഫവോറിനസ് ലൂക്കാനസ് ഫോഡ്രസ് എപിക്റ്റസ്, ഡമീസ് സിലിയസ് ഇറ്റലിക്കസ് അലസ് ജല്ലിയസ് സ്റ്റാറ്റിയസ്, കൊളൂമെല്ല ടോളമി ഡിയോ ക്രിസോസ്റ്റം ഹെര്‍മോഗോണ്‍സ്, ലൈസിയസ്
പാലസ്തീനിലും ജറുശലേമിലും ഗലീലിയായിലും ജീവിച്ചിരുന്ന ജൂതപണ്ഡിതന്മാരുടെ ഈ വലിയ സമൂഹത്തില്‍ ഒരാള്‍ പോലും തങ്ങളുടെ രേഖപ്പെടുത്തലുകളില്‍ യേശുക്രിസ്തുവിനെപ്പറ്റി ഒരു പരാമര്‍ശം പോലും നടത്താത്തത് ശ്രദ്ധേയമാണ്.
റോമന്‍ ചക്രവര്‍ത്തിയായകോണ്‍സ്റ്റൈന്‍ എ.ഡി. 325ല്‍ തുര്‍ക്കിയിലെ നൈസിയയില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍വച്ചാണ് അഭിപ്രായസമന്വയത്തിലൂടെ ഇന്ന് നാം കാണുന്ന ബൈബിള്‍ സൃഷ്ടിച്ചത്. ക്രിസ്തുമതത്തെ റോമിന്‍റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ച കോണ്‍സ്റ്റന്‍റൈന്‍ പക്ഷേ അതിനെ സ്വീകരിച്ചിരുന്നില്ല. ക്രിസ്തു സങ്കല്‍പ്പസൃഷ്ടിയാണെന്ന് ഉറച്ച ബോധമുണ്ടായിരുന്ന അദ്ദേഹത്തെ മരണശയ്യയില്‍ വച്ചാണ് മതം മാറ്റിയത് – പ്രതിഷേധിക്കാനാകാത്ത അവസ്ഥയില്‍.
കെട്ടിച്ചമച്ച പുസ്തകത്തില്‍ വൈരുദ്ധ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ക്ക് പുറമേ അശ്ലീലതകളും ബലാല്‍സംഗങ്ങളും വേശ്യാവൃത്തിയും അവിഹിത രതിവേഴ്ചകളും കൊടും ക്രൂരതകളുമാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. അനർഹമായ ദിവ്യാപരിവേഷം നല്‍കി നൂറ്റാണ്ടുകളായി ആരാധിച്ചുപോരുന്ന ബൈബിളിന്‍റെ യാഥാർത്ഥ്യം സമസ്തരും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
ബൈബിളിന്‍റെ മുഖംമൂടി തുറന്ന് കാട്ടുന്നതിനായി ജോസഫ് ലൂയിസ് 1926ല്‍ രചിച്ച Bible Unmasked എന്ന പുസ്തകം ഇക്കാര്യത്തില്‍ വളരെ പ്രയോജനപ്രദമാണ്. അജ്ഞാനത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും തിമിരം ബാധിച്ച ജനങ്ങളെ സത്യത്തിന്‍റെ നിറനിലാവിലേക്ക് ആനയിക്കുന്നതില്‍ ലൂയിസിന്‍റെ ഈ ലിഖിതകൌതുകം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. മലയാളഭാഷയിലേക്ക് ഈ ഗ്രന്ഥം ഇതിന് മുന്‍പ് പരിഭാഷപ്പെടുത്തിയതായി അറിവില്ല. ബൈബിളിന്‍റെ യാഥാർത്ഥ്യം എല്ലാവരും മനസിലാക്കേണ്ടത് അനിവാര്യമാകയാല്‍ ഈ മനോഹരസൃഷ്ടി ഞാന്‍ മലയാളത്തിലവതരിപ്പിക്കുകയാണ്.
ഒരു വിശ്വാസത്തെയും അവഹേളിക്കാനല്ല ഞാന്‍ ഈ ഉദ്യമത്തിനൊരുങ്ങുന്നത്. സാധാരണ ജനങ്ങളുടെ അജ്ഞാത്തെ ഉപയോഗപ്പെടുത്തി, ദൈവികതയുടെ പേരില്‍, ചോദ്യം ചെയ്യാനനുവദിക്കാതെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മലിനവും അന്ധവിമായ ഒരു വിശ്വാസത്തെയാണ് ഞാന്‍ തുറന്ന് കാട്ടാനാഗ്രഹിക്കുന്നത്. നിങ്ങളുടെ ബോധതമസില്‍ സത്യജ്ഞാനത്തിന്‍റെ നറുനിലാവ് പടർത്തട്ടെയെന്ന പ്രാർത്ഥനയോടെ "ബൈബിള്‍ മുഖംമൂടിക്കപ്പുറം" നിങ്ങളുടെ തുറന്ന വായനയ്ക്കായി നീക്കി വയ്ക്കുന്നു.
- മേനകാ വര്‍മ്മ